തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സ്വന്തം മുന്നണിക്ക് കിട്ടേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി വിജയന് ജയം താലത്തിലാക്കി ബി.ജെ.പി.ക്ക് നല്‍കിയെന്നും മുരളീധരന് വിമര്‍ശിച്ചു. പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് പിണറായി ഊരി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ തോല്‍വിയില്‍ കെ.പി.സി.സി. അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റിനോട് ചോദിക്കണം. തൃശ്ശൂരിലെ തോല്‍വിയില്‍ പരാതിക്കാരന് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറുമെന്ന് കെ. മുരളീധരന്
