കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ 164 മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു. അതോടൊപ്പം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് സി പിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എൻ മോഹനൻ പറഞ്ഞു.
കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി
