യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ലീഗ് നേതാക്കളായ കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് പി വി അൻവർ കത്തയച്ചു.നിലവിൽ തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പി വി അൻവർ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിന് മുന്നോടിയായാണ് കത്ത് നൽകിയത്. നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച അൻവർ നേരത്തെ തന്നെ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ്, ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ
