നടൻ വിജയ്ക്ക് എതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയിയെ സന്ദർശിക്കാൻ മുൻകൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും കാമരാജ് ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്നതാണ് തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ് രാഷ്ട്രീയത്തിലെ പതിവ്. എന്നാൽ എത്ര പേർക്ക് വിജയിയുടെ വീട്ടിലെത്തി പരാതി പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ വിജയ്ക്ക് എതിരെ വിമർശനവുമായി കെ. അണ്ണാമലൈ
