കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതിയിൽ സർക്കാരിന് മുതൽ മുടക്കില്ല അതുകൊണ്ടുതന്നെ സർക്കാരിന് നഷ്ടവുമില്ലെന്ന് മന്ത്രി പറഞ്ഞു. തൻ്റെ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ലെന്ന് റോഷി അഗസ്റ്റിൻ
