Untitled design 2026 05 24T144001.155

അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിനായി ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള സമാധാന ഉടമ്പടി അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്.നിലവിൽ ഇറാന്‍റെ പക്കൽ 60 ശതമാനം വരെ ശുദ്ധീകരിച്ച 400 കിലോഗ്രാമോളം യുറേനിയം ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കുന്നത്. ഇത് ഉപയോഗിച്ച് ഒന്നിലധികം ആണവ ബോംബുകൾ നിർമ്മിക്കാൻ സാധിക്കുമെന്ന് ഇസ്രായേൽ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *