വയനാട് ഉരുൾപൊട്ടലിന് മുമ്പും ശേഷവും എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടു. ചൂരൽ മല മുതൽ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് ഉരുൾ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉരുൾപൊട്ടിയതിന്റെ ഉത്ഭവസ്ഥാനം മുതൽ ജനവാസമില്ലാത്ത മേഖലകളും, തിങ്ങിനിറഞ്ഞ് വീടുകളുള്ള പുഞ്ചിരിമട്ടവും മുണ്ടക്കൈയും ഉരുൾ എടുത്തു പോയ ഭീകരത വരച്ചിടുന്നതാണ് റോയിറ്റേഴ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം.
വയനാട് ഉരുൾപൊട്ടലിന് മുമ്പും ശേഷവും എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടു
