പാതിവില തട്ടിപ്പിൽ പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.എൻ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്തകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ കുമാർ. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.
പാതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി
