17 ലക്ഷം കോടി രൂപ (200 ബില്യന്‍ ഡോളര്‍) മൂല്യം കണക്കാക്കി റിലയന്‍സ് റീട്ടെയില്‍ പ്രാരംഭ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഐ.പി.ഒ അടുത്ത വര്‍ഷമുണ്ടാകും. ജിയോക്ക് പിന്നാലെ 2027ല്‍ റിലയന്‍സ് റീട്ടെയിലിന്റെയും ഐ.പി.ഐയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി എഫ്.എം.സി.ജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിനെ റിലയന്‍സ് റീട്ടെയില്‍ നിന്ന് വേര്‍തിരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്സിഡിയറിയായി ഇതിനെ മാറ്റും. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചാല്‍ ഈ മാസത്തിന്റെ അവസാനത്തോടെ റിലയന്‍സ് കണ്സ്യൂമറിന്റെ വേര്‍പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 19,592 സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയിലിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 3,30,870 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. 25,053 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനം. 35.8 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നും റിലയന്‍സ് റീട്ടെയില്‍ വെബ്സൈറ്റ് പറയുന്നു.
ഓഹരി വില്‍പ്പനക്ക് ഒരുങ്ങി റിലയന്‍സ് റീട്ടെയിലും
