മഹാരാഷ്ട്രയിലെ 5,286 ഏക്കറിലധികം വരുന്ന ഏറ്റവും വലിയ വ്യാവസായിക ഭൂമി 2,200 കോടി രൂപയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാങ്ങി. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സബ്സിഡിയറിയായ ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡിന്റെ 74 ശതമാനം ഓഹരികളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിറ്റത്. ഓഹരിക്ക് 28.50 രൂപ നിരക്കില്‍ 57.12 കോടി ഓഹരികള്‍ വാങ്ങിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയെ അറിയിച്ചു. നവി മുംബൈ ഐ.ഐ.എ പ്രൈവറ്റ് ലിമിറ്റഡില്‍ 74 ശതമാനം ഓഹരികളാണ് ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചറിന് ഉളളത്. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ് ദ്രോണഗിരി ഇന്‍ഫ്രാസ്ട്രക്ചറിലെ 99 ശതമാനം ഓഹരികളും. നവി മുംബൈ ഐ.ഐ.എ യിലെ ശേഷിക്കുന്ന ഓഹരി സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയുടെ കൈവശമാണ്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്, നവി മുംബൈ എയര്‍പോര്‍ട്ട് എന്നീ രണ്ട് പ്രധാന നിര്‍മാണങ്ങള്‍ പ്രവര്‍ത്തനക്ഷമമായതിന് ശേഷം നവി മുംബൈ സെസിന് ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുണ്ടെന്നാണ് നേരത്തെ കണക്കാക്കപ്പെട്ടിരുന്നത്.
2,200 കോടി രൂപയ്ക്ക് ഭൂമി വാങ്ങി റിലയന്‍സ്
