ലബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മലയാളിയായ റിന്‍സണിന്റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടർന്ന് റിന്സണ് തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് റിൻസന്റെ നാട്ടിലെ ബന്ധുക്കൾ വ്യക്തമാക്കി. ചതിക്കപ്പെട്ടു എന്നാണ് സംശയിക്കുന്നതെന്നും. റിന്സണ് മൂന്നു ദിവസം മുമ്പ് വിളിച്ചിരുന്നു. അന്ന് പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതോടൊപ്പം റിൻസൺ അമേരിക്കയിലേക്ക് പോയെന്ന് നോർവേയിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. റിൻസന്റെ വിലാസം ഉപയോഗിച്ച് വ്യാജമായി കമ്പനി രജിസ്ട്രർ ചെയ്തതാണോ എന്നാണ് സംശയമെന്നും നോർവിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടെ, റിന്‍സന്റെ വയനാട്ടിലെ വീട്ടിലെത്തി സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.
റിന്സണ് തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കൾ
