സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി. എച്ച്ടിഎസിനെ തീവ്രവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാൻ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ തടയില്ലെന്നും സിറിയയിൽ വിമതർ ഭരിക്കുന്ന ഇദ്ലിബിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സർവ്വകലാശാലകളിൽ 60 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ പഠിക്കുന്നുണ്ടെന്നും നിയമ വിദഗ്ധരുടെ ഒരു സമിതി രാജ്യത്തിനായി പുതിയ ഭരണഘടനാ ഉണ്ടാക്കുമെന്നും ജൂലാനി വ്യക്തമാക്കി. സിറിയയിൽ ഇന്ന് അധികാരത്തിലുള്ള എച്ച്ടിഎസ് മുൻ അൽഖയിദ സംഘടനയാണ്. അതിൽ ലോകരാജ്യങ്ങൾക്ക് ആശങ്കകളുണ്ട്.
സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി
