ഔഡിയുടെ പ്രീമിയം സെഡാന് എ 4 സ്വന്തമാക്കി സംഗീത സംവിധായകന് രഞ്ജിന് രാജ്. കൊച്ചി ഔഡി വിതരണക്കാരില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ല്‍ പത്തൊമ്പതാം വയസില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാന്‍ട്രോ സിപ് ഡ്രൈവില്‍ തുടങ്ങിയ യാത്ര ഔഡി എ4 ല്‍ എത്തിനില്‍ക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് രഞ്ജിന് പറഞ്ഞത്. കുടുംബവുമായി എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ രഞ്ജിന് സ്വീകരിച്ചത്. ഔഡി എ4 ന്റെ പ്രീമിയം പ്ലസ് എന്ന മോഡലാണ് ഇത്. ഏകദേശം 63 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 202 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. മുമ്പ് ഉണ്ടായിരുന്ന ഔഡി എ3ക്ക് പകരമാണ് രഞ്ജിന്റെ പുതിയ വാഹനം. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാര്‍ എന്നായിരുന്നു അന്ന് രഞ്ജിന് പറഞ്ഞത്. ആദ്യത്തേയ് സെക്കന്‍ഡ് ഹാന്‍ഡ് ഔഡി എ3 ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുതിയ ഔഡി എ4 ആണ്.
ഔഡിയുടെ പ്രീമിയം സെഡാന് എ 4 സ്വന്തമാക്കി രഞ്ജിന് രാജ്
