ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടിയാണ് നവകേരള സദസെന്നും, ഏതെങ്കിലും ഒരാൾക്ക് പരാതി മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് കൊടുക്കാനാവുന്നില്ലെന്നും രമേശ് ചെന്നിത്തല. നവകേരള സദസ്സിന് വരുന്നത് സിപിഎം പാർട്ടി പ്രവർത്തകർ മാത്രമാണ്. ഉമ്മൻ ചാണ്ടി നടത്തിയ ജന സമ്പർക്ക പരിപാടി പോലെ എന്നാണ് തങ്ങളും ജനവും കണ്ടത്. ഇത് മുഖം നഷ്ടപ്പെട്ട എൽഡിഎഫ് സർക്കാറിന്റെ മുഖം നന്നാക്കാനുള്ള പാഴ്വേല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് വൻ പരാജയമെന്ന് രമേശ് ചെന്നിത്തല
