കലൂർ സ്റ്റേഡിയത്തിലെപരിപാടിക്കിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി വേണമെന്നും എംഎൽഎയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായതെന്നും പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട് സമഗ്രമായ അന്വേഷണം വേണമെന്നും ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തല
