സിനിമ നടന് എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് രമേശ് ചെന്നിത്തല
