സ്‌കോഡയുടെ എസ്‌യുവി കുഷാക്കിന്റെ 5 സ്റ്റാര്‍ സുരക്ഷയില്‍ നടനും സംവിധായകനുമായ രാജേഷ് മാധവന്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷ് മാധവന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് രാജേഷ് മാധവന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ആദ്യം സംവിധാന സംരംഭം പെണ്ണും പൊറാട്ടും റീലീസിന് തയ്യാറെടുക്കുന്നു. കുഷാക്കിന്റെ 1.5 സ്‌റ്റൈല്‍ ടിഎസ്‌ഐ ഓട്ടമാറ്റിക് മോഡലാണ് രാജേഷ് മാധവന്റെ പുതിയ വാഹനം. കൊച്ചിയിലെ ഇവിഎം സ്‌കോഡയില്‍ നിന്നാണ് വാഹനം വാങ്ങിയത്. കുഷാക്കിന്റെ 1.5 ലീറ്റര്‍ മോഡലാണ് നടന്‍ വാങ്ങിയത്. 110 കിലോവാട്ട് കരുത്തുള്ള വാഹനത്തില്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇതു കൂടാതെ ഒരു ലീറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനും കുഷാക്കിനുണ്ട്. ഏകദേശം 11.99 ലക്ഷം രൂപ മുതല്‍ 19.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *