jpg 20240410 160053 0000
xr:d:DAGCAE2ez7c:6,j:5814571539967532292,t:24041010

തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഒരു അഭിമുഖത്തിൽ വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന, ശശി തരൂരിന്റെ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം അപമാനിക്കാനുളള ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എൻഡിഎ സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *