എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഇനി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിന്. കെടിയു വിസിയുടെ ചുമതല നൽകാനായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ നൽകിയത്. കെടിയു വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.
കെടിയു വിസിയായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ചുമതല നൽകി രാജ്ഭവൻ
