പോഷകഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഉണക്കമുന്തിരി. ചര്‍മ സംരക്ഷണം മുതല്‍ ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ദിവസവും ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് സഹായിക്കും. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകള്‍ പരിഹരിക്കും. ചര്‍മം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിന്‍ എ, ഇ എന്നിവ ഇതിലുണ്ട്. വിശപ്പ് തോന്നാതിരിക്കാനും കൂടുതല്‍ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറല്‍ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സോഡിയം ബാലന്‍സ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമര്‍ദ്ദം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കും. ചുവന്ന രക്തകോശങ്ങള്‍ക്ക് ആവശ്യമായ അയണ്‍ ഉണക്കമുന്തിരിയില്‍ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊര്‍ജം കൂടാന്‍ സഹായിക്കുകയും ചെയ്യും. ഉണക്കമുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊര്‍ജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം സഹായിക്കും
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം
