ബസന്ത് പഞ്ചമി ദിനത്തിലെ മൂന്നാം അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സർക്കാർ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. ഇന്ന് രാവിലെ 6:30 നാണ് അഖാരകൾ അമൃത് സ്നാനം ആരംഭിച്ചത്. നിരവധി പേർ അതിരാവിലെ ത്രിവേണി സംഗമത്തിലേക്കുള്ള യാത്ര ആരംഭിച്ചു. എല്ലാ ഘാട്ടുകളിലും അഖാരകളിലും ഭക്തരുടെയും സന്യാസിമാരുടെയും നാഗ സന്യാസിമാരുടെയും മേൽ റോസാദളങ്ങൾ പതിച്ചു. ഓരോ സ്നാന സമയത്തും 20 ക്വിന്റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി സർക്കാർ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
ബസന്ത് പഞ്ചമി ദിനത്തിലെ മൂന്നാം അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി
