പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിവിധ മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കാണ് നിയമനം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സൂചന. യുപിഎസ് സിക്ക് പകരം ആർഎസ്എസ് വഴി ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
പ്രധാന തസ്തികകളിൽ കോൺട്രാക്ട് -ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
