ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാവുകയാണ്. 6 എംഎല്‍എമാരുമായി സോറന് ദില്ലിയിലെത്തിയിട്ടുണ്ട് . ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചത്.ചമ്പായ് സോറനെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ജാര്‍ഖണ്ഡില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ചമ്പായ് സോറന് കൊല്‍ക്കത്തയിലെത്തി ബിജെപി നേതാവ് സുവേന്ദു അധികാരിയേയും കണ്ട ശേഷമാണ് ദില്ലിയിലെത്തിയത്.
ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി
