വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കൊട്ടേഷൻ സംഘം. കുടുംബവഴക്കിനേതുടർന്ന് അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാൻ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്. മർദനത്തിന് കൂട്ടുനിന്നതിന് സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയയുടെ അച്ഛന്റെ സഹോദരിയുടെ മകൾ പ്രിയങ്കയുടെ രണ്ടാംഭർത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മിൽ കലഹം പതിവായിരുന്നു.സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കൊട്ടേഷൻ സംഘം
