സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍ശനം. കാല് തള്ളിയോടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയർത്തുന്നതാണോ സ്ത്രീ സുരക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നുംഅന്വയറിന്റെ പോസ്റ്റിലുണ്ട്.
വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് പി വി അന്‍വര്‍
