വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിലെ രേഖകൾ പോലീസ് പരിശോധിച്ചു. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതേസമയം പൊലീസോ എൻ ഡി അപ്പച്ചനോ പരിശോധന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസം ഐ സി ബാലകൃഷ്ണൻ എംഎൽഎയെയും ചോദ്യംചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യം ചെയ്തേക്കും.
എൻ എം വിജയന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസിയിൽ പൊലീസ് പരിശോധന
