ഏറനാട്ടിൽ 25 ലക്ഷം രൂപ വാങ്ങി സിപിഐ നേതൃത്വം മുസ്ലിം ലീഗിന് സീറ്റ് വിറ്റുവെന്ന ആരോപണവുമായി പിവി അൻവർ എംഎൽഎ. ഇവർ രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും, മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എൽഡിഎഫ് ധാരണയിൽ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് മുസ്ലിം ലീഗ് തൻ്റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. താൻ ഉന്നയിച്ച ആരോപണത്തിന് ബിനോയ് വിശ്വം മറുപടി പറയണമെന്നും അല്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.
ഏറനാട്ടിൽ 25 ലക്ഷം രൂപ വാങ്ങി സിപിഐ നേതൃത്വം മുസ്ലിം ലീഗിന് സീറ്റ് വിറ്റുവെന്ന ആരോപണവുമായി പിവി അൻവർ എംഎൽഎ
