എസ്.എസ്. രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍. ഹൈദരബാദില്‍ നിന്നും സിനിമയുടെ ലൊക്കേഷനിലേക്കു തിരിക്കുന്ന മഹേഷ് ബാബുവിന്റയും പൃഥ്വിയുടെയും ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. സിനിമയുടെ ഒഡീഷ ഷെഡ്യൂളിലാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുക. കോരാപുത്തിലെ തലമാലി ഹില്‍ടോപ്പില്‍ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റ് ഒരുങ്ങി കഴിഞ്ഞു. മാര്‍ച്ച് അവസാനം വരെ ഒഡീഷ ഷെഡ്യൂള്‍ നീണ്ടു നില്ക്കും. കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് സൂചന. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ പൃഥ്വിരാജും
