അജ്ഞാത കോളുകള്‍ തരംതിരിക്കാനും സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്കുന്നതിനുമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ ഫോണ്‍ ആപ്പ് ഇപ്പോള്‍ കോളുകള്‍ പ്രത്യേക വിഭാഗങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് കസ്റ്റമൈസേഷന് ഒപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു. പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ സ്ക്രീന്‍: ഉപയോക്താവിന് വേണ്ടി കോളുകള്‍ സ്ക്രീന്‍ ചെയ്യാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. കോള്‍ ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യവും സംഭാഷണത്തിന്റെ ട്രാന്‍സ്ക്രിപ്റ്റ് നല്‍കാനും കഴിയും. റിവേഴ്സ് ലുക്കപ്പ് ടൂള്‍: അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും സ്പാം കോളുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യാനും ഈ ഡിവൈസ് ഉപയോക്താക്കളെ സഹായിക്കുന്നു.
കോള്‍ ഫില്‍ട്ടര്‍ അവതരിപ്പിച്ച് ഗൂഗിള്‍
