തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കി. ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇന്ത്യ ഒരുമിച്ച് കോവിഡ്19 നെ പരാജയപ്പെടുത്തും എന്നെഴുതിയതിനോടൊപ്പം മോദിയുടെ ചിത്രവും മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ വിവരങ്ങളോടൊപ്പം ഈ വാക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി
