പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്തമിഴ്നാട്ടിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചശേഷം, തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പങ്കെടുക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് മോദിയുടെ സന്ദർശനം. ഹൈഡ്രജന്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്ത്യൻ നിർമ്മിത കപ്പൽ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിൻ ഷിപ്യാർഡിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് പ്രധാനമന്ത്രി മഹാരാഷ്ടയിലേക്ക് പോകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്തമിഴ്നാട്ടിൽ പൊതുപരിപാടികളിൽ പങ്കെടുക്കും
