ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ ക്രോസ് വോട്ട് ചെയ്തു എന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒൻപത് എംഎൽഎമാർക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.തനിക്ക് വോട്ടു ചെയ്തവർക്ക് നന്ദി. 9 എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. ഇന്നലെ തനിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്തവരാണ് ക്രോസ് വോട്ട് ചെയ്തത്. മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച എംഎൽഎമാർക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ ക്രോസ് വോട്ട് ചെയ്തു എന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി
