വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും ബിജെപിക്ക് ചരിത്രനേട്ടം നല്കിയ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
