ആഗോളതലത്തില്‍ മെമ്മറി, സ്റ്റോറേജ് ചിപ്പുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചേക്കും. നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. വാള് സ്ട്രീറ്റ് ജേണലിന് നല്കിയ അഭിമുഖത്തില്‍ വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന് സ്ഥാനമൊഴിയുന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചു. കമ്പനിയുടെ ലാഭവിഹിതം നിലനിര്‍ത്തുന്നതിനായി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ പ്രോ മോഡലിന് (ഐഫോണ്‍ 18 പ്രോ) ഏകദേശം 270 ഡോളര്‍ വരെ അധികമായി നല്‍കേണ്ടി വന്നേക്കാമെന്നാണ് അനുമാനം. നിലവില്‍ ഐഫോണ്‍ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറാണ്. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില വര്ധിക്കുകയെന്നോ, എപ്പോഴാണ് ഈ വില വര്‍ധന നടപ്പിലാക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സ്മാര്‍ട്ട്ഫോണുകളെ ഈ വില വര്‍ധന തീര്‍ച്ചയായും ബാധിക്കും.
ആപ്പിള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചേക്കും
