2024-25 സാമ്പത്തിക വര്‍ഷം ധനക്കമ്മി ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ കേരളവും. മുന്‍വര്‍ഷത്തേക്കാള്‍ ധനക്കമ്മിയില്‍ കാര്യമായ വര്‍ധനയുണ്ടായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ കൂട്ടത്തിലുണ്ട്. കേരളമടക്കം 15 സംസ്ഥാനങ്ങളില്‍ റവന്യൂ കമ്മിയാണ്. അതേസമയം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ 13 സംസ്ഥാനങ്ങള്‍ റവന്യൂ മിച്ചം രേഖപ്പെടുത്തി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 സംസ്ഥാനങ്ങളാണ് റവന്യൂ മിച്ചം ലക്ഷ്യമിട്ടത്. ഇതില്‍ ഒമ്പതെണ്ണം ലക്ഷ്യം നേടി. അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവക്ക് റവന്യൂ കമ്മിയാണ്. ഗോവ, ഝാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവ കമ്മിയില്ലാതാക്കാന്‍ ലക്ഷ്യമിട്ടു. ഇവയില്‍ ഗോവ, ഝാര്‍ഖണ്ഡ്, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവ മിച്ചം കൈവരിച്ചു.
