അഡ്വഞ്ചര്‍ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം. 250 അഡ്വഞ്ചര്‍ മോഡലിന് 2.60 ലക്ഷം രൂപയും അഡ്വഞ്ചര്‍ 390ക്ക് 3.68 ലക്ഷം രൂപയും അഡ്വഞ്ചര്‍ എക്സ് 390ക്ക് 2.91 ലക്ഷം രൂപയുമാണ് വില. അഡ്വഞ്ചര്‍ ബൈക്കുകളുടെ പുതിയ മോഡല്‍ എത്തിച്ച് വിപണില്‍ സാന്നിധ്യം ശക്തമാക്കുകയാണ് കെടിഎം. അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ക്ക് സമാനമാണ് കെടിഎം അഡ്വഞ്ചര്‍ 250യുടെ പുതിയ മോഡലും. 2025 മോഡല്‍ അഡ്വഞ്ചര്‍ 390യിലും അഡ്വഞ്ചര്‍ 390 എക്സിലും കെടിഎം ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്ഫോം തന്നെയാണ് അഡ്വഞ്ചര്‍ 250യിലും ഉപയോഗിച്ചിരിക്കുന്നത്. എന്ജിന് മുന്‍ഗാമിയുടേതു തന്നെ. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്ജിന് 31 എച്ച്പി കരുത്തും 25എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ്. 399 സിസി എന്‍ജിനാണ് അഡ്വഞ്ചര്‍ 390യില്‍ ഉപയോഗിക്കുന്നത്. 46 ബിഎച്ച്പി കരുത്തും 39 എന്‍എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് ഗിയര്‍ബോക്സ്. അതേ എന്ജിന് തന്നെയാണ് അഡ്വഞ്ചര്‍ 390എക്സിലും ഉപയോഗിക്കുന്നത്.
അഡ്വഞ്ചര്‍ ബൈക്കുകളുടെ വില പ്രഖ്യാപിച്ച് കെടിഎം
