തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രഘുവരൻ, കറുപ്പ് ഹസൻ എന്നിവരെ പൊലീസ് വെടിവച്ച് കൊന്നു. പ്രഭാകരൻ എന്ന ഗുണ്ട കൊല്ലപ്പെട്ട കേസിൽ ഇരുവരെയും പൊലീസ് തിരഞ്ഞു വരികയായിരുന്നു. കാഞ്ചീപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പ്രതികള്‍ വടിവാള്‍ കൊണ്ട് വെട്ടിയപ്പോള്‍ സ്വയരക്ഷാര്‍ഥം വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു
