പാലാ നഗരസഭയിലെ എയര്പോഡ് മോഷണത്തില് വിവാദം ശക്തമാകുന്നതിനിടെ പുതിയ നഗരസഭ അധ്യക്ഷനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അതോടൊപ്പം മോഷണവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്സിലര്ക്കെതിരെ തിടുക്കത്തില് കേസെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. മാണി ഗ്രൂപ്പ് കൗണ്സിലര് നല്കിയ പരാതിയില് പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം ആവശ്യമെങ്കില് കേസ് എടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാണി ഗ്രൂപ്പ് കൗണ്സിലര് ജോസ് ചീരങ്കുഴിയുടെ എയര്പോഡ് മോഷണം പോയത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. അപ്പോള് തന്നെ ചീരങ്കുഴി പൊലീസില് പരാതി നല്കിയിരുന്നെങ്കിലും ആദ്യ പരാതിയില് സിപിഎം നേതാവിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നല്കിയ രണ്ടാമത്തെ പരാതിയിലാണ് സിപിഎം നേതാവിന്റെ പേരുള്ളത്. ഈ വൈരുധ്യത്തെ കുറിച്ചാണ് പ്രധാനമായും പൊലീസിന്റെ പ്രാഥമിക അന്വേഷണം.
എയര്പോഡ് മോഷണത്തില് സിപിഎം കൗണ്സിലര്ക്കെതിരെ തിടുക്കത്തില് കേസെടുക്കേണ്ടെന്ന് പൊലീസ്
