സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയതെന്നാണ് അനന്തകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നു നിഗമനം. 40000 പേരിൽ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായാണ് ബാങ്ക് രേഖകള്‍. അതോടൊപ്പം കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് കൂടുതൽ സ്ഥലങ്ങളിലെത്തി തെളിവെടുക്കും. സ്വദേശമായ ഇടുക്കി കോളപ്രയിലെ വീട്ടിലും ഓഫീസിലും അനന്തുവിനെ എത്തിക്കും. അനന്തുവിൻ്റെ ബാങ്കിടപാട് വിശദാംശങ്ങളറിയാൻ ജീവനക്കാരെയും ചോദ്യംചെയ്യലിനായി മൂവാറ്റുപുഴ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ശതകോടികളുടെ തിരിമറി നടന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇടപാട് രേഖകൾ വച്ചാണ് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു
