അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ അട്ടപ്പാടിയിൽ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. നക്സൽ വിരുദ്ധ സേനയിലെ അംഗങ്ങളും നിരീക്ഷണത്തിൽ പങ്കെടുത്തു. സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കൽ. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സൈലൻറ് വാലി, അപ്പർ ഭവാനി കാടുകളിലാണ് നിരീക്ഷണം നടത്തിയത്.
മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ അട്ടപ്പാടിയിൽ പൊലീസ് വ്യോമ നിരീക്ഷണം നടത്തി
