ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ അത്തരമൊരു പ്രസ്താവന ഇല്ലെന്ന്പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്
