അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന് പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണെന്നും, ഇത് വെറും ജൽപനം മാത്രമാണെന്നും ഷബ്ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു. പികെ കുഞ്ഞനന്തൻ ജയിലിലായിരിക്കെയാണ് മരിച്ചത്.
അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന് പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്ന
