എംവി രാഘവന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റിന്റെ സെമിനാറിൽ പങ്കെടുക്കാൻ എം വി ആറിന്റെ മകൻ നികേഷ്കുമാറാണ് തന്നെ ക്ഷണിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി.എന്നാൽ ഇടതുപക്ഷ വേദിയിൽ താൻ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എംവിആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
എംവിആർ അനുസ്മരണ പരിപാടിയിൽ നിന്ന് പിൻമാറുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി
