സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിൽ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും, നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരിൽ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പറഞ്ഞുകൊണ്ടിരുന്ന ഒട്ടേറെ കാര്യങ്ങളിൽ മൗനം പാലിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ലെന്ന് പിണറായി വിജയൻ
