വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുo, അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആണ് അദ്ദേഹം ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്. ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം.ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്കരിക്കുമ്പോൾ , ആ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.ആഘോഷങ്ങൾ ഒഴിവാക്കുമ്പോൾ ഓണം വിപണികളെ അത് ബാധിക്കും. അങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂർണമാവാൻ കാരണമാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
കലാകാരന്മാരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ
