13 ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുo . ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും. മാവേലി സ്റ്റോറിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.
13 ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
