ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യോഗചാര്യൻ ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിൻ്റെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ നിന്ന് 4000 കിലോ മുളക് പൊടി പിൻവലിച്ചു. ബാച്ച് നമ്പർ – AJD2400012ൻ്റെ 200 ഗ്രാം മുളകുപൊടി പാക്കറ്റുകളാണ് പിൻവലിച്ചത്. ബാച്ച് മുഴുവൻ തിരികെ വിളിക്കാൻ പതഞ്ജലി ഫുഡ്സിന് എഫ്എസ്എസ്എഐ നിർദ്ദേശം നൽകി.മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തിയത്.
പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ നിന്ന് 4000 കിലോ മുളക് പൊടി പിൻവലിച്ചു
