സ്പൈസ് ജെറ്റ് വിമാന കമ്പനി സർവീസ് റദ്ദാക്കിയതിനെ തുടർന്ന്, പരാതി നൽകിയ യാത്രക്കാർക്ക് നഷ്ട പരിഹാരം നൽകുന്നു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.ജിദ്ദ കോഴിക്കോട് വിമാന സർവീസുമായി ബന്ധപ്പെട്ടാണ് യാത്രക്കാർ പരാതി നൽകിയത്. 2022 മെയ് മാസത്തിൽ ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ 3 തവണ സമയം മാറ്റുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ നിന്നു മടങ്ങിയ യാത്രക്കാർക്ക് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്നാണ് യാത്രക്കാർ പരാതി നൽകിയത്.
സ്പൈസ് ജെറ്റ് വിമാന കമ്പനി സർവീസ് റദ്ദാക്കിയതിനെ തുടർന്ന് പരാതി നൽകിയ യാത്രക്കാർക്ക് നഷ്ട പരിഹാരം നൽകുന്നു
