പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനത്തിൽ ഡിജിറ്റല്‍ രംഗത്ത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുമെന്നും, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ് വ്യാപാര ഇടനാഴിക്കായി യോജിച്ച് പ്രവര്‍ത്തിക്കുവാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് ദോഹയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ബഹിരാകാശം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിലാണ് ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച നടത്തിയത്.ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയ്ക്കും ക്ഷേമത്തിനും ഖത്തര്‍ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഡിജിറ്റല്‍ രംഗത്ത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും
