കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു. ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നൽകി. 12 മണിക്ക് ആശുപത്രിയിൽ എത്തിയെങ്കിലും 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കുഞ്ഞ് മരിച്ചതിന് പിന്നാലെ മാതാപിതാക്കളുടെ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ബന്ധുക്കളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു
